/indian-express-malayalam/media/media_files/2025/03/05/cbl-n1-188240.jpg)
Champions Boat League Updates
Champions Boat League Updates: ആലപ്പുഴ: ജലോത്സവ പ്രേമികളെ ആവേശത്തലാഴ്ത്തി ചാമ്പ്യൻസ് ബോട്ട് ലീഗിന് വെള്ളിയാഴ്ച തുടക്കമകും. കൈനകരിയിലാണ് ആദ്യത്തെ സിബിൽ മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുമ്പായി ഘോഷയാത്രയും ഇക്കുറി ഉണ്ടാകും. ശനിയാഴ്ച ഉച്ചയ്ക്ക്് രണ്ടരയ്ക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് ജലോത്സവം ഉദ്ഘാടനം ചെയ്യും.
Also Read:രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് കേരളത്തിൽ
സംസ്ഥാന വിനോദസഞ്ചാര വകുപ്പു സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ നെഹ്റുട്രോഫി ജലോത്സവത്തിലെ ആദ്യ ഒൻപതു സ്ഥാനക്കാരാണു ഭാഗമാകുന്നത്. ഡിസംബർ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ സമാപിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനാല് മത്സരങ്ങളാണ് ഇത്തവണ സിബിഎല്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കുറി മുതൽ ആദ്യമായി കാസർകോടും സിബിഎൽ മത്സരം നടക്കുന്നുണ്ട്. കണ്ണൂർ ധർമ്മടത്തെ മത്സരത്തീയതി മാത്രമാണ് ഇനിയും പ്രഖ്യാപിക്കാനുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ആറ് മത്സരങ്ങൾ മാത്രമാണ് നടത്തിയത്.
Also Read:ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വടക്കൻ കേരളത്തിൽ കാസർഗോഡ് ചെറുവത്തൂർ, കണ്ണൂർ ധർമ്മടം, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിലാണ് സിബിഎൽ മത്സരങ്ങൾ നടക്കുക. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങളാണ് മറ്റ് വേദികൾ.
Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ
ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്, ടൗൺ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
/filters:format(webp)/indian-express-malayalam/media/media_files/2025/02/12/cbl-3.jpg)
അതേസമയം, കൈനകരി ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി സെപ്റ്റംബർ 19ന് പമ്പയാറ്റിൽ സ്പീഡ് ബോട്ടുകൾക്ക് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ച് കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ ഓഫീസർ അറിയിച്ചു. സിബിഎൽ പ്രമാണിച്ച് കൈനകരി പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read More:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us