കൊച്ചി: മലബാർ സിമന്റ്സ് അഴിമതിക്കേസിൽ പ്രതിയായ ‘ചാക്ക്’ രാധാകൃഷണന് മുൻകൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് ‘ചാക്ക്’ രാധാകൃഷ്ണൻ എന്ന് അറിയപ്പെടുന്ന വി.എം.രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാധാകൃഷ്ണൻ ഉടൻ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്ലൈ ആഷ് ഇറക്കുമതിക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.
മലബാര്‍ സിമന്റ്സിലെ ഇപ്പോഴത്തെ എംഡി കെ.പത്മകുമാര്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി.വേണുഗോപാല്‍, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ എംഡി വി.എം.രാധാകൃഷ്ണന്, മലബാര്‍ സിമന്റ്സ് ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മുന്‍ എംഡി എം.സുന്ദരമൂര്‍ത്തി, ആര്‍ക്ക് വുഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.വടിവേലു എന്നിവരെ പ്രതി ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്. വിജിലൻസിന്റെ പാലക്കാട് യൂണിറ്റാണ് കേസ് കേസ് റജിസ്റ്റര്‍ ചെയ്തത്.