എറണാകുളം: കലൂർ ജംഗ്ഷന് സമീപം നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന 6 പവൻ വരുന്ന മാല കവർച്ച ചെയ്ത പാലക്കാട് ചാമക്കാട് കോളനി നിവാസികളായ മനോജ്‌ (27), സുരേഷ് (33) എന്നിവരെ മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ എറണാകുളം നോർത്ത് പോലീസ് പാലക്കാട് നിന്നും പിടികൂടി. പൊട്ടിച്ച മാലയുമായി കലൂർ ഭാഗത്തേക്ക്‌ പാഞ്ഞ മോഷ്ട്ടാക്കളെ വീട്ടമ്മയുടെ കരച്ചിൽ കേട്ടു ബൈക്കിൽ വന്ന ചെറുപ്പക്കാർ പിന്തുടർന്നു.

കലൂർ ജംഗ്ഷന് സമീപം ഒരു കാറിൽ മുട്ടിയതിനെ തുടർന്ന് വീണ ഉടൻ സുരേഷ് ഓടിരക്ഷപ്പെട്ടു. മനോജ്‌ ബൈക്കുമായി ഓടിച്ചുപോയി. വണ്ടി നമ്പർ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും അതൊരു സ്‌പ്ലെൻഡോർ ബൈക്കിന്റെ ആയിരുന്നു അതിനോട് സാമ്യമുള്ള ബൈക്കുകളുടെ നമ്പർ നോക്കിയതിൽ ഒരു പൾസർ ബൈക്കിന്റെ ഉടമയുടെ അഡ്രസ് ആസാദ്‌ റോഡിൽ ആയിരുന്നു ആ വിലാസക്കാരനെ തിരക്കിയതിൽ 10 വർഷമായി പാലക്കാട് താമസം ആണെന്നറിഞ്ഞു.

നിരവധി അന്വഷണങ്ങൾക്കിടയിൽ അയാളുടെ നമ്പർ പോലീസിന് കിട്ടി അയാളോട് ചോദിച്ചപ്പോൾ പൾസർ ബൈക്കുണ്ടെന്നും അതിപ്പോൾ ആസാദ്‌ റോഡിലുള്ള അയാളുടെ വീട് പണിക്കായി പാലക്കാടുനിന്നും വന്നിട്ടുള്ള രണ്ടുപേർക്കു കൊടുത്തിട്ടുണ്ടെന്നും അവർ എറണാകുളത്തു ഉണ്ടെന്നും വിവരം കിട്ടി പണിനടക്കുന്ന വീട്ടിൽ എത്തി പരിശോധിച്ച പോലീസ് അടുക്കളയിൽ ഒളിപ്പിച്ച നിലയിൽ വണ്ടി കണ്ടെത്തി ഇതോടെ സംശയം ബലപ്പെട്ട പോലീസ് ഉടൻ പാലക്കാടുള്ള ബൈക്കിന്റെ ഉടമയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു അയാൾ പണിക്കാരെ വിളിച്ചിരുന്നു എന്നും അവർ പാലക്കാടേക്ക്‌ വരുന്നതിനു സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്നും അറിയിച്ചതനുസരിച്ചു പോലീസ് ഉടൻ സ്ഥലത്തു എത്തിയെങ്കിലും അതിനു മുൻപേ ട്രെയിൻ പോയി.

പ്രതികളുടെ നമ്പർ കിട്ടിയ ഉടൻ സൈബർ സെല്ലിൽ നിന്നും ലൊക്കേഷൻ എടുക്കുകയും ഉടൻതന്നെ പോലീസ് വാഹനത്തിൽ പാലക്കാടേക്ക്‌ തിരിക്കുകയും ചെയ്തു പുലർച്ചെ മൂന്ന് മണിയോടെ പോലീസ് പാലക്കാട്‌ എത്തുമ്പോൾ ബൈക്കുടമ അവിടെ കാത്തു നിന്നിരുന്നു. കുറച്ചു ദിവസം മുൻപ് എറണാകുളത്തു നിന്നും പണികഴിഞ്ഞു എത്തിയ പ്രതികളെ കാറിൽ എത്തിച്ച കോളനി അയാൾ കാണിച്ചു കൊടുത്തു അവിടെയെത്തിയ പോലീസ് പ്രതികളെ തിരക്കിയതിൽ പൾസർ ബൈക്കിൽ അഭ്യാസം കാണിക്കുന്ന പ്രതികളെ കുറിച്ചുള്ള വിവരം കിട്ടുകയും കോളനിയിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തതിൽ ഒരു വർഷത്തിനിടെ പാലക്കാട് വിവിധ സ്ഥലങ്ങളിൽ നിന്നും മാല പൊട്ടിച്ചതായി സമ്മതിക്കുകയും ആദ്യമായിട്ടാ പോലീസ് പിടിയിലാകുന്നത് എന്ന് പറയുകയും ചെയ്തു.

എസി ലാൽജിയുടെ നിർദ്ദേശപ്രകാരം നോർത്ത് സിഐ കെജെ പീറ്റർ, എസ്ഐ വിപിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ ബോസ്, വിനോദ്‌കൃഷ്ണ, സുധീർ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച മാലകൾ വിവിധ ജ്വല്ലറികളിൽ വിറ്റു ആ പൈസ കൂട്ടുകാരുമായി അടിച്ചു പൊളിക്കാനും ബൈക്കിന്റെ സിസി അടക്കാനും ആണ് ഉപയോഗിച്ചിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ