കോട്ടയം: ചങ്ങനാശേരി എംഎൽഎയും കേരള കോൺഗ്രസ് (എം) നേതാവുമായ സി.എഫ്.തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read Also:ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡപ്യൂട്ടി ചെയര്‍മാനുമാണ്. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 40 കൊല്ലം എംഎൽഎയായി തുടർന്നു. കെ.എം.മാണിയുടെ മരണശേഷം പി.ജെ.ജോസഫിനൊപ്പം ചേർന്നു.

2001-06 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. ഒൻപത് തവണ നിയമസഭാംഗമായിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിലും അംഗമായിരുന്നു.

Read Also: വിജയ് പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും എതിരെ കേസ്

നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ച നടന്നപ്പോൾ സി.എഫ്.തോമസ് പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് അവസാനമായി സഭ സമ്മേളിച്ചപ്പോൾ സി.എഫ്.തോമസ് വിട്ടുനിന്നത്.

ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കൾ. മരുമക്കൾ: ലീന,ബോബി, മനു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.