കൊച്ചി: വാക്സിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്താണന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. വാക്സിൻ ലഭ്യത കണക്കിലെടുത്തല്ലന്നും കേന്ദ്രം വ്യക്തമാക്കി.
ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി തേടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിൽ കോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്രം വിശദീകരണം നൽകിയത്. പന്തീരായിരം ജീവനക്കാർക്ക് കമ്പനി ചെലവിൽ ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകാൻ ആരോഗ്യ വകുപ്പ് അനുമതി നൽകുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് കിറ്റക്സിൻ്റെ ഹർജി. കേസ് നാളെ പരിഗണിക്കും.
Also Read: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തർക്കും സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്