scorecardresearch

അഞ്ച് ശതമാനത്തിൽ താഴെ പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ സ്കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം

“സ്‌കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കുന്നതിന് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്,”വി കെ പോൾ പറഞ്ഞു

School Reopening, School Bus
ഫയല്‍ ചിത്രം

അഞ്ച് ശതമാനത്തിൽ താഴെ കൊവിഡ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കാമെന്നെ് കേന്ദ്ര സർക്കാർ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളാണെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ സാഹചര്യം മെച്ചപ്പെട്ടുവെന്നും പുതിയ കോവിഡ് -19 കേസുകളിൽ സ്ഥിരമായ കുറവുണ്ടായിട്ടുണ്ടെന്നും നിതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. “സ്‌കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കുന്നതിന് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം, 11 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ പൂർണമായും 16 സംസ്ഥാനങ്ങളിൽ ഭാഗികമായും പ്രവർത്തനം പുനരാരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം (എംഒഇ) അധികൃതർ അറിയിച്ചു. എന്നിരുന്നാലും, ക്ലാസുകൾ പുനരാരംഭിക്കുന്നതിന് ഒമ്പത് സംസ്ഥാനങ്ങൾ സ്കൂളുകൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല.

Also Read: മുപ്പതിലധികം സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും കുറയുന്നു, കേരളത്തിൽ വ്യാപനം രൂക്ഷം: കേന്ദ്രം

“കോവിഡ് സാഹചര്യം മെച്ചപ്പെട്ടു. ആശങ്കാജനകമായ സംസ്ഥാനങ്ങളും ജില്ലകളും ഉണ്ടെങ്കിലും, അണുബാധയുടെ വ്യാപനത്തിൽ മൊത്തത്തിലുള്ള കുറവുണ്ട്, അത് ആശ്വാസകരമാണ്. 268 ജില്ലകളിലാണ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ളത്, ”പോൾ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

“എന്നിരുന്നാലും, സ്കൂളുകളും വിദ്യാർത്ഥികളും പ്രോട്ടോക്കോളുകളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണംഎന്നതാണ് വിശാലമായ പ്രശ്നം, കാരണം ഞങ്ങൾ ഇപ്പോഴും പകർച്ചവ്യാധിയുടെ നടുവിലാണ്,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Centre gives nod districts with less than 5 covid positivity rate can move towards reopening schools