/indian-express-malayalam/media/media_files/uploads/2021/06/Covid-Crowd.jpg)
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്നെത്തും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്നത്. സംഘം സംസ്ഥനത്തെ വിവിധ ജില്ലകൾ സന്ദർശിക്കും.
ഇന്ത്യയിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലായ സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനം. രാജ്യത്ത് ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ 37 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. സംസ്ഥാനത്ത് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു.
അതേസമയം, കോവിഡ് കേസുകളും രോഗവ്യാപന നിരക്കും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാതിരിക്കാനാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്. ടിപിആര്‍ കുറച്ചു കൊണ്ടു വരുന്നതിനു എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Also read: കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.