scorecardresearch

'ബംഗാളും ത്രിപുരയും ഓർമ്മ വേണം'; സിപിഎം കേരള ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്

പശ്ചിമ ബഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ അനുഭവങ്ങൾ ഓർമ്മ വേണമെന്നും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും പ്രകാശ് കാരാട്ട്

പശ്ചിമ ബഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ അനുഭവങ്ങൾ ഓർമ്മ വേണമെന്നും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും പ്രകാശ് കാരാട്ട്

author-image
WebDesk
New Update
MV Govindan | K Sudhakaran | CPM

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ (ഫയൽ ചിത്രം)

കണ്ണൂർ: ലേക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടക്കുന്ന സിപിഐ എം മേഖലാ റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി. പശ്ചിമ ബഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ അനുഭവങ്ങൾ ഓർമ്മ വേണമെന്നും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും പാർട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയിലുണ്ടായ പുരോഗതി വളരെ ജാഗ്രതയോടെ നോക്കിക്കാണണമെന്നും കാരാട്ട് യോഗത്തിൽ പറഞ്ഞു. 

Advertisment

സർക്കാരിനും പാർട്ടിക്കും വിവിധ നിലപാടുകളിലുണ്ടായ പോരായ്മകൾ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തിൽ വ്യക്തമാക്കി. ക്ഷേമ പെൻഷനുകളടക്കം മുടങ്ങിയത് വലിയ തിരിച്ചടിക്ക് കാരണമായെന്ന് ഗോവിന്ദൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ഇടയിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്നും എസ്എഫ്ഐ യുടേതടക്കമുള്ള വർഗ്ഗ ബഹുജന സംഘടനകളുടെ പല നടപടികളും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. 

ന്യൂനപക്ഷ വോട്ടുകൾ പാട്ടിക്കൊപ്പം നിന്നില്ലെന്നും അവ ഏകീകരിക്കപ്പെട്ടതിന്റെ ഗുണം ലഭിച്ചത് യുഡിഎഫിനാണെന്നും എം,വി ഗോവിന്ദൻ പറഞ്ഞു. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്‍തിരിവും തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. പാർട്ടി നടത്തിയ ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്‍ട്ടി നേതൃത്വം ജനങ്ങളില്‍ നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. മാറ്റത്തിനായി തിരുത്തല്‍ ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങണമെന്നും പാര്‍ട്ടി കേഡര്‍മാര്‍ ആത്മ പരിശോധനയ്ക്ക് വിധേയകരാണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Read More

Advertisment

Cpm Cpm Polit Buro Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: