Latest News

മുഹമ്മദിനു മരുന്ന് വേഗം ലഭിക്കും; ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി കേന്ദ്ര സർക്കാർ

നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ കുടുംബം എംപി വഴി ധനമന്ത്രി നിർമല സീതാരാമനെ സമീപിച്ചിരുന്നു

Muhammed, Afra, Muhammed and Afra, Rare Diseease, Spinal Mascular Atrophy, Crowd Funding 18 Crore raised for Treatment of One year old Muhammed, SMA Victim, 18 crore, മുഹമ്മദ്, അഫ്ര, അപൂർവ രോഗം, 18 കോടി, ie malayalam
മുഹമ്മദും അഫ്രയും

ന്യൂഡൽഹി: സ്‌പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച മാട്ടൂൽ സ്വദേശി ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി കേന്ദ്രം. നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതായി ലോക്‌സഭാ എംപി ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു.

എസ്എംഎ രോഗത്തിനുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ചിലവ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ കുടുംബം എംപി വഴി ധനമന്ത്രി നിർമല സീതാരാമനെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ നടപടി. നികുതി ഇളവ് ലഭിക്കുമ്പോൾ മരുന്നിന്റെ വിലയിൽ ഏകദേശം ആറ് കോടിയോളം രൂപയുടെ കുറവ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതിയിളവ് ലഭിച്ച സാഹചര്യത്തിൽ മരുന്ന് വേഗത്തിൽ എത്തിക്കാനും ഉടൻ തന്നെ ചികിത്സ ആരംഭിക്കാനും കഴിയുമെന്ന് എംപി ഇ.ടി മുഹമ്മദ് ബഷീർ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

മുഹമ്മദിന്റെ രോഗ വിവരം വാർത്തകളിലൂടെ പുറത്തുവന്നതോടെ നിരവധിപേരാണ് സഹായവുമായി എത്തിയത്. മലയാളികൾ അകമഴിഞ്ഞു സഹായിച്ചപ്പോൾ 46.78 കോടി രൂപയാണ് അക്കൗണ്ടിൽ എത്തിയത്. മുഹമ്മദിന്റെയും സമാന രോഗമുള്ള സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് പണം ഉപയോഗിച്ച ശേഷം ബാക്കി തുക എസ്എംഎ രോ​ഗം ബാധിച്ച മറ്റു കുട്ടികൾക്കായി ചിലവിടാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെടെയും കുടുംബത്തിന്റെയും തീരുമാനം.

Also read: ശനിയാഴ്ച ലോക്ക്ഡൗൺ ഒഴിവാക്കി, കടകൾ ആറ് ദിവസം തുറക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Central govt waived off gst and import duty for muhammeds sma medicine

Next Story
ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം, കടകൾ രാത്രി ഒമ്പത് വരെ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് സഭയിൽHartaal, Lockdown, Shutdown, Traders Strike
The moderation of comments is automated and not cleared manually by malayalam.indianexpress.com