വിദേശ സഹായമില്ലെങ്കിൽ തത്തുല്യമായ തുക കേന്ദ്രം നൽകണമെന്ന് കോടിയേരി ബാലകൃഷ്ണൻ

കേരളനിയമസഭ ഇക്കാര്യം ഐകകണ്ഠ്യേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്നു കേന്ദ്രസർക്കാരിന്റെ നിലപാടു തിരുത്തിക്കണമെന്നും കോടിയേരി

kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം

തിരുവനന്തപുരം: വിദേശ സഹായം സ്വീകരിക്കാന്‍ പാടില്ല എന്നാണ്‌ കേന്ദ്ര നിലപാടെങ്കില്‍ വാഗ്‌ദാനം ചെയ്‌ത തുകയ്‌ക്ക്‌ തത്തുല്യമായ തുക അധികമായി കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ സന്നദ്ധമാകണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ സ്വീകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറും സേവാ ഭാരതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കരുതെന്ന ആഹ്വാനത്തിന്റെ ഭാഗമാണ്‌ ബിജെപി സര്‍ക്കാരിന്റെ ഈ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട്‌ ഇപ്പോള്‍ വാഗ്‌ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

വിദേശസഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്‌. ലോകബാങ്ക്‌, രാജ്യാന്തര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്‌, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്‌. മറ്റുരാജ്യങ്ങളെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്‌. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ബംഗ്ലാദേശ്‌ തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്‌. ഇങ്ങനെ ഒരു സാഹചര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

കേരളനിയമസഭ ഇക്കാര്യം ഐകകണ്ഠ്യേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്നു കേന്ദ്രസർക്കാരിന്റെ നിലപാടു തിരുത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാന ഗവണ്‍മെന്റ്‌ രംഗത്തിറങ്ങിയിരിക്കുകയാണ്‌. ഇതിനു സര്‍വ്വകക്ഷി യോഗം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Central government should give more flood relief amount

Next Story
ജീവിതസമ്പാദ്യം മുഴുവൻ ദുരിതബാധിതർക്ക് എഴുതി നൽകി സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express