കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രത്തില്‍ നിന്നും നിർദേശം ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ തെളിവ് സഹിതമായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. കണ്ണൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം തെളിവ് സഹിതം വെളിപ്പെടുത്തല്‍ നടത്തിയത്.

കേന്ദ്ര നിർദേശത്തിന്റെ തെളിവുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ പക്കല്‍ കരുതിയിരുന്ന ഉത്തരവിന്റെ പകര്‍പ്പ് ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. ”ഞാന്‍ നരേന്ദ്ര മോദിയാണെന്ന് കരുതിയാണ് ആ ചോദ്യം ചോദിക്കുന്നത്. നിങ്ങള്‍ ഇത് ചോദിക്കുമെന്നറിയാമായിരുന്നു. അതുകൊണ്ട് തെളിവുമായാണ് വന്നിരിക്കുന്നത്” എന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഉത്തരവ് വായിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറായിരുന്നു മുഖ്യമന്ത്രി വായിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.