കൊച്ചി: ഇടുക്കി എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാകുമെന്നാണ് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുനനത്.
വണ്ടിപ്പെരിയാറിന് സമീപം സത്രം ഭാഗത്താണ് എയർ സ്ട്രിപ്പ് നിർമ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.
എന്‍സിസിക്ക് വേണ്ടിയാണ് എയര്‍ സട്രിപ്പ് നിര്‍മ്മിക്കുന്നത്. പിഡബ്ല്യുഡിയാണ് നിര്‍മ്മാണം. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് നിര്‍ബന്ധമാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പദ്ധതി മേഖല. മൃഗങ്ങളുടെ ആവാസ വ്യവസ്ഥ പദ്ധതിയുടെ വരവോട് കൂടി ഇല്ലാതാകുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചു.
എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായുള്ള എയര്‍ സ്ട്രിപ്പിന്റ നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Also Read: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്