വ്യക്തമായ കാരണങ്ങൾ വേണം; ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും മാത്രം മതിയായ കാരണങ്ങളല്ല ഇപ്പോൾ ഉന്നയിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി

election results 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, election results 2019 live, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് ഫലം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, kerala election results today, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india,
Lok Sabha Election 2019 Results Live

ന്യൂഡൽഹി: സംസ്ഥാനത്തെ ഒഴിവുവന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. വ്യക്തമായ കാരണങ്ങളില്ലാതെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും മാത്രം മതിയായ കാരണങ്ങളല്ല ഇപ്പോൾ ഉന്നയിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം. എന്നാൽ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Also Read: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെടും; പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

അതേസമയം നവംബറിൽ സംസ്ഥാനത്തെ ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് സർക്കാർ ശ്രമം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാൻ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു. കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്.

Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിബിഐ വരട്ടെയെന്ന് അടൂർ പ്രകാശ്, വേണ്ടെന്ന് കോടിയേരി

നിയമസഭയുടെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതാണ് ഭരണ-പ്രതിപക്ഷ കക്ഷികളെ ഇത്തരമൊരു ആവശ്യത്തിലേക്ക് നയിക്കുന്നത്. പ്രതിപക്ഷവും സർക്കാരിന്റെ ആവശ്യത്തോട് അനുകൂലിക്കുന്നണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്നാണ് യുഡിഎഫ് നിലപാട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Central election commission on cancelling by election in kuttanad and chavara

Next Story
വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദംപ്രകടിപ്പിക്കുന്നു: രമേശ് ചെന്നിത്തലramesh chennithala, രമേശ് ചെന്നിത്തല, kerala secretariat fire, സെക്രട്ടറിയേറ്റില്‍ തീപിടിത്തം, gold smuggling case, സ്വര്‍ണക്കടത്ത് കേസ്, chief secretary,ചീഫ് സെക്രട്ടറി, വിശ്വാസ് മേത്ത, അവിശ്വാസ് മേത്ത, pinarayi vijayan, പിണറായി വിജയന്‍, ldf, എല്‍ഡിഎഫ്, kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണന്‍, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express