തിരുവനന്തപുരം: ഇടതു സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് പ്രത്യേക മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കാര്യങ്ങളിൽ പോലും കേരളത്തോട് കേന്ദ്രസർക്കാരിന് പ്രത്യേക മനോഭാവമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച മോദി കേരളത്തെക്കുറിച്ച് ഒന്നും തിരക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില മാധ്യമങ്ങൾ സർക്കാരിനെ അവഹേളിക്കാൻ വേണ്ടി മാത്രം വ്യാജ വാർത്തകളുണ്ടായിക്കിയെന്നും അദ്ദേഹം ആരോപിച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കാ​യി സ​ർ​ക്കാ​ർ പു​തി​യ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ൾ വാ​ങ്ങു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പി​ണ​റാ​യി ത​ള്ളി. സം​സ്ഥാ​ന​ത്തെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും പോ​ലു​ള്ള വി​വി​ഐ​പി​ക​ൾ​ക്കു സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ൾ വാ​ങ്ങു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ട് ചി​ല മാ​ധ്യ​മ​ങ്ങ​ൾ നു​ണ​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ