കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. റൺവേ നവീകരണത്തി​​​ന്റെ പേരിൽ​ മൂന്നുവർഷം​ മുമ്പാണ്​ ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് കരിപ്പൂരില്‍ നിര്‍ത്തി വച്ചത്.

ഓഗസ്റ്റ് 20ന് ഇതുസംബന്ധിച്ച്‌ അവസാന സുരക്ഷാ അനുമതി നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ നിന്നുള്ള ഹജ് സര്‍വീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.

ഇതി​നോടൊപ്പം കണ്ണൂർ വിമാനത്താവളത്തിനും അനുമതി നൽകിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിന് ആദ്യ സർവീസ് ആരംഭിക്കും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളായിരിക്കും തുടക്കത്തില്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക. വിദേശ വിമാനങ്ങള്‍ക്ക് താൽക്കാലികമായി അനുമതി നല്‍കിയിട്ടില്ല.

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരില്‍ നിന്ന് ആദ്യം സര്‍വീസ് നടത്തുക. 341 പേർക്ക്​ സഞ്ചരിക്കാവുന്ന കോഡ്​ ‘ഇ’യിലെ ബി 777^200 ഇ.ആർ, 298 പേർക്ക്​ സഞ്ചരിക്കാവുന്ന എ 330^300 എന്നീ വിമാനങ്ങൾ ഉപയോഗിച്ച്​ ജിദ്ദയിലേക്ക്​ സർവീസ്​ നടത്താൻ​ ‘സൗദിയ’ക്ക്​ അനുമതി ലഭിച്ചെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു.

ഹജ്​ സീസൺ പൂർത്തിയായശേഷം സെപ്​റ്റംബർ പകുതിയോടെ സർവീസ്​ പുനഃരാരംഭിക്കാനാകുമെന്നാണ്​ സൗദി പ്രതീക്ഷിക്കുന്നതെന്നാണ്​ റിപ്പോർട്ടുകൾ. ഇതോടെ, കരിപ്പൂരിൽനിന്ന്​ ജിദ്ദ സെക്​ടറിൽ നേരിട്ട്​ സർവീസില്ലാത്തതിന്​ പരിഹാരമാകും. റിയാദിലേക്കും വലിയ വിമാനങ്ങൾ സർവീസ്​ ആരംഭിക്കുന്നതോടെ യാത്രാദുരിതത്തിന്​ അറുതിയാകും. കൂടാതെ മലബാറിൽനിന്ന്​ ഹജ്​, ഉംറ സർവീസുകൾ പുനഃരാരംഭിക്കാനും സാധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ