ന്യൂഡൽഹി: കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ നിയമനം കേന്ദ്ര സർക്കാ‌ർ തടഞ്ഞു. ട്രൈബ്യൂണലിലേക്ക് വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

2016 ഓഗസ്റ്റിലാണു കഐടിയിലെ രണ്ടംഗ ഒഴിവിൽ സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പുസമിതി വി.സോമസുന്ദരത്തിന്‍റെയും ടി.പി.സെൻകുമാറിനെയും തെരഞ്ഞെടുക്കുകയായിരുന്നു.

നിലവിൽ കേസുകൾ ഉള്ളതിനാലാണ് സെൻകുമാറിന്റെ നിയമനത്തെ തടയുന്നതെന്നും കേസുകൾ തീർന്നതിനു ശേഷം നിയമനം പുന:പരിശേധിക്കാമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

സെൻകുമാറിന്റെ നിയമനത്തെ നേരത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. സെൻകുമാറിന്‍റെ സത്യസന്ധത സംശയത്തിന്‍റെ കരിനിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കഐടിയിൽ നിയമിച്ചാൽ അതിന്‍റെ വിശ്വാസ്യത തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ