/indian-express-malayalam/media/media_files/uploads/2018/08/CBSE-to-help-flood-hit-Kerala-students-get-certificates-back.jpg)
CBSE to help flood-hit Kerala students get certificates back
Kerala Floods: ന്യൂ ഡൽഹി: പ്രളയബാധയെ തുടർന്ന് സർട്ടിഫിക്കറ്റ് നഷ്ടമായ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ശേഖരത്തിൽ നിന്നും ഉടനടി നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ ( സി ബി എസ് ഇ) അറിയിച്ചു.
കേരളത്തിലെ 1,300 സ്കൂളുകളാണ് സി ബി എസ് ഇ യിൽ അഫിലിയേറ്റ് ചെയ്തിട്ടുളളത്. ഇവിടെ നിന്നുളള വിദ്യാർത്ഥികൾക്ക് സി ബി എസ് ഇയുടെ ഡിജിറ്റൽ ശേഖരമായ 'പരിണാം മഞ്ജുഷ' യിൽ നിന്നും അവരുടെ മാർക്ക് ഷീറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, പാസ് സർട്ടിഫിക്കറ്റ് എന്നിവ കരസ്ഥാമാക്കാം.
ഡോക്യമെന്റ്സ് സംബന്ധമായ സർക്കാരിന്റെ സ്റ്റോർ ഹൗസുമായി ചേർത്ത് ഡിജി-ലോക്കറിലാണ് അക്കദാമിക് ശേഖരം.
വിദ്യാർത്ഥികൾക്ക് 'പരിണാം മഞ്ജുഷ'യുമായി ബന്ധപ്പെട്ട് സി ബി എസ് ഇ നൽകിയിരുന്ന ലോഗിൻ ഐഡിയും പാസ് വേഡും വീണ്ടും മൊബൈൽ ഫോണുകളിലേയ്ക്ക് അയച്ചു കൊടുക്കും. 2016- 18 കാലയളവിൽ​ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പഠിച്ച വിദ്യാർത്ഥികൾ അന്ന് നൽകിയ മൊബൈൽ നമ്പരുകളിലായിരിക്കും ഇത് അയ്ക്കുകയെന്ന് സെക്രട്ടറി അനുരാഗ് ത്രിപാഠി വാർത്താ കുറിപ്പിൽ അറിയിച്ചു.
2004 മുതൽ​ 2015 വരെയുളള​കാലയളവിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഡിജി-ലോക്കർ വെബൈസൈറ്റിലെത്തി അവരുടെ ആധാർ അവരുടെ അക്കൗണ്ടമായി ലിങ്ക് ചെയ്ത ശേഷം അവരുടെ പേരും റോൾ നമ്പറും പരീക്ഷയെഴുതിയ വർഷം നൽകി ഡോക്യുമെന്റസ് വീണ്ടെടുക്കാം.
ഏതെങ്കിലും വിദ്യാർത്ഥികൾക്ക് അവരുടെ ഡോക്യുമെന്റിൽ എന്തെങ്കിലും മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി തിരുവനന്തപുരത്തെ സി ബി എസ് ഇ റീജിയണൽ ​ഓഫീസിസുമായി ബന്ധപ്പെടണം. അവിടെ റോൾ നമ്പർ, പേര്, ക്ലാസ്, വർഷം എന്നിവ നൽകണമെന്നും പ്രസ്താവനയിൽ​ പറയുന്നു.
കേരളത്തിലെ അഫിലിയേറ്റഡ് സ്കൂളുകളുടെ വിവരങ്ങൾ ഓൺലൈൻ അഫിലിയേറ്റഡ് സ്കൂൾ ഇൻഫർമേഷൻ സിസ്റ്റത്തിൽ (OASIS)ചേർക്കുന്നതിനുളള അപേക്ഷകൾ നൽകുന്നതിനുളള തീയതി സെപ്തംബർ 30 വരെ നീട്ടിയതായും സി ബി എസ് ഇ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.