കൊച്ചി: സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്കുളുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുനതിന് സർക്കാർ തലത്തിൽ സംവിധാനമൊരുക്കുന്ന കാര്യത്തിൽ തീരുമാനമറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈൻ ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. നടപ്പ് അധ്യയന വർഷം ചെലവിൽ കൂടുതൽ ഫീസ് ഈടാക്കരുതെന്നും ഇക്കാര്യം സ്കൂളുകളെ അറിയിക്കാനും സർക്കാരിനും സിബിഎസ്ഇയ്ക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.
ഒപ്പം വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ സിബിഎസ്ഇ യോടും ആവശ്യപ്പെട്ടു. ഉത്തരവിറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. കണക്ക് പരിശോധിക്കാൻ സംവിധാനമില്ലന്ന് സിബിഎസ്ഇ അറിയിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ സിബിഎസ്ഇ കൈകഴുകുകയാണന്ന് വിമർശിച്ച കോടതി കണക്ക് പരിശോധിക്കാൻ സംവിധാനമൊരുക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്ചക്കകം വിശദീകരണം നൽകണം.