CBSE 12th Result 2019: തിരുവന്തപുരം: സിപിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം സോണില്‍. 98.2 ആണ് തിരുവന്തപുരത്തിന്റെ വിജയ ശതമാനം. ഡല്‍ഹി സോണില്‍ 91.87 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയം നേടി.

ആകെ വിജയിച്ചതത് 83.4 ശതമാനം വിദ്യാര്‍ത്ഥികളാണ്. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ്. ഡിപിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ല, എസ്ഡി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കരീഷ്മ അറോറ എന്നിവര്‍ 500ല്‍ 499 മാര്‍ക്ക് നേടിയാണ് ഉന്നത് വിജയം കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ വിജയ ശതമാനം കൂടുതല്‍ പെണ്‍കുട്ടികളിലാണ്. 87.3ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ ജയിച്ചപ്പോള്‍ 79.4 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചത്. പരീക്ഷയെഴുതിയ ട്രാന്‍സ് വിദ്യാര്‍ത്ഥികളില്‍ 83.3 ശതമാനവും വിജയം കൈവരിച്ചു.

Read More: CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ ഫലം മെയ് 26നും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 29നുമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ നേരത്തേയാണ് ഫല പ്രഖ്യാപനം. രണ്ട് ലക്ഷം അധ്യാപകർ ചേർന്നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തിയത്.

CBSE Board 12th Result 2019: How to check: ഫലം എങ്ങനെ അറിയാം

ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in, cbseresults.nic.in എന്നിവ സന്ദര്‍ശിക്കുക

ഡൗണ്‍ലോഡ് റിസല്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രജിസ്‌ട്രേഷന്‍ നമ്പറും റോള്‍ നമ്പറും എന്റര്‍ ചെയ്യുക.

സ്‌ക്രീനില്‍ റിസല്‍ട്ട് പ്രത്യക്ഷപ്പെടും.

ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്‌

സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നും പ്ലസ് ടൂ പരീക്ഷകൾ ഏപ്രിൽ നാലിനുമാണ് അവസാനിച്ചത്.

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂ ക്ലാസിന്റെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

ഇത്തവണ സിബിഎസ്ഇ പരീക്ഷഫലം നേരത്തെ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കുട്ടികളുടെ ഉപരിപഠനം കൂടി കണക്കിലെടുത്ത് വേണം ഫലം പ്രസിദ്ധീകരിക്കാനെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കാനായിരുന്നു സിബിഎസ്ഇ നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.