ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. സി​ബി​എ​സ്ഇ ബോ​ർ​ഡാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 10-ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ നാ​ലി​നും, 12-ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 12നു​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 31നു ​മു​ന്പ് തീ​ർ​ക്കാ​ൻ ബോ​ർ​ഡ് സ്കൂ​ളു​ക​ളോ​ടു നി​ർ​ദേ​ശി​ച്ചു. 10-ാം ക്ലാ​സി​ൽ 16.3 ല​ക്ഷം കു​ട്ടി​ക​ളും 12-ാം ക്ലാ​സി​ൽ 11.8 ല​ക്ഷം കു​ട്ടി​ക​ളും ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ