തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തെ തുടർന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിന് ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ രേഖപ്പെടുത്തി.

“സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു. ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല”, സമരം പിൻവലിക്കുന്നതായി അറിയിച്ച് ശ്രീജിത്ത് വ്യക്തമാക്കി. നേരത്തേ സിബിഐ കുറ്റാരോപിതരെ കസ്റ്റഡിയിൽ എടുക്കുന്നത് വരെ സമരം തുടരുമെന്നാണ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നത്. ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ