ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാം, രാഷ്ടീയ നേതൃത്വത്തിനു പങ്കില്ല: ഹൈക്കോടതി

ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണന്നും രാഷ്ടീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു

cbi enquiry,life mission,state government,ലൈഫ് മിഷൻ,high court out,ഹൈക്കോടതി,സിബിഐ ലൈഫ്
കൊച്ചി: ലൈഫ്‌മിഷന്റെ വടക്കാഞ്ചേരിയിലെ ഭവന നിർമാണ പദ്ധതി ക്രമക്കേടിൽ രാഷ്ടീയ
നേത്യത്യത്തിനോ മന്ത്രിസഭയ്ക്കോ പങ്കില്ലന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നയപരമായ തീരുമാനമാണ് എടുത്തത്. നടത്തിപ്പിൽ ഉദ്യോഗസ്ഥ തലത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നു. രാഷ്ടീയ നേതൃത്വത്തെ ഇതിൽ കുറ്റപ്പെടുത്താനാവില്ലന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
ലൈഫ് മിഷനെതിരെയുള്ള സിബിഐ അന്വേഷണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.സോമരാജന്റെ ഉത്തരവ്. അന്വേഷണത്തിലെ
സ്റ്റേ ഉത്തരവ് കോടതി നീക്കി.സിബിഐയുടെ ഹർജി അനുവദിച്ചാണ് ഉത്തരവ്. ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണെന്നും അന്വേഷണമാവാമെന്നും കോടതി വിധിന്യായത്തിൽ
പറഞ്ഞു.
ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം കോടതി അനുവദിച്ചില്ല.
അധോലോക ഇടപാടാണ് നടന്നതെന്നും ടെൻഡർ ഇല്ലാതെയാണ് യൂണിടാക്കിന് കരാർ
നൽകിയതെന്നും വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘനം നടന്നിട്ടുണ്ടന്നുമുള്ള
സിബിഐയുടെ വാദം കണക്കിലെടുത്തു.
പദ്ധതിക്ക് സർക്കാർ ഭൂമി കൈമറിയിട്ടില്ല,ലൈഫ്മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ല, വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല, കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട് തുടങ്ങിയ ലൈഫ്മിഷന്റെയും സർക്കാരിനേയും വാദങ്ങൾ
കോടതി തള്ളി.

 

നേരത്തേ അന്വേഷണ വിലക്ക് ഹൈക്കോടതി രണ്ട് മാസത്തേക്ക് നീട്ടിയിരുന്നു. യൂണിടാക്കിന് സർക്കാർ സ്ഥലം കൊടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

ഭവനപദ്ധതിയിൽ ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭൂമിയിൽ നിർമാണത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും പണി പൂർത്തിയായിക്കഴിഞ്ഞാൽ ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cbi can continue investigation in life mission

Next Story
ആശ്വാസ കണക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴേക്ക്bangalore, bangalore news, indian express news, coronavirus, coronavirus mutation, കോവിഡ് 19, new coronavirus, വകഭേദം, new covid 19 mutant, Harsh Vardhan on covid 19 mutation, mutated coronavirus, mutation, uk coronavirus mutation, കോവിഡ്, ജനിതകമാറ്റം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com