ആലപ്പുഴ: ആര് എതിർത്താലും കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വഴി വില്‍ക്കുന്നത് വിലക്കിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കില്ലെന്നു കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിർത്താലും നിയമം നടപ്പാക്കും. പശു തങ്ങളെ സംബന്ധിച്ചിടത്തോളം ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയതായിരുന്നു മന്ത്രി. കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രിയാണ് ജിഗജിനാഗി.

ഹിന്ദുസേന പ്രവര്‍ത്തകര്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ അക്രമം നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം സി.കെ.പത്മനാഭൻ പറഞ്ഞു. പിണറായി സർക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചുവയ്ക്കാൻ യെച്ചൂരിക്കെതിരെയുള്ള ആക്രമണം ആയുധമാക്കുകയാണ്. സംഘപരിവാറുമായി ബന്ധമില്ലാത്ത ഹിന്ദുസേന പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.