തിരുവനന്തപുരം: വിവാദമായ അഭയ കേസിൽ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. അതേസമയം ഫാ.കോട്ടൂരിന്റെയും സിസ്റ്റർ സ്റ്റെഫിയുടെയും ഹർജി കോടതി തളളി. മൂവരും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

അതേസമയം ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയത് സിബിഐയുടെ അഴകൊഴമ്പൻ നിലപാടാണ് കാരണമെന്ന് പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കൽ രംഗത്ത് വന്നിട്ടുണ്ട്.

സിസ്റ്റർ അഭയ കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ നേരത്തേ കോടതിയിൽ വാദിച്ചിരുന്നു. സിസ്റ്റർമാരുടെ കോൺവെന്‍റിന് സമീപം പ്രതികൾ വന്നിരുന്നതായി മൊഴികളുണ്ടെന്നും അഭയയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

പ്രതികളുടെ വിടുതൽ ഹർജി കോടതി പരിഗണിക്കവേയാണ് സിബിഐ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. പക്ഷെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെതിരായ കുറ്റങ്ങൾ വ്യക്തമായി തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ