തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വച്ചവർ 2984 പേർ മാത്രമാണ് ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍. കോളം പൂരിപ്പിക്കാത്തവരെയും മതരഹിതരായി കണക്കാക്കിയിട്ടുണ്ട്. ജാതി രേഖപ്പെടുത്താതെ 1,22,662 പേരാണ് പ്രവേശനം നേടിയത്. മതം രേഖപ്പെടുത്തി ജാതി രേഖപ്പെടുത്താതെ 1,19,865 പേരാണ് പ്രവേശനം നേടിയത്. മതം രേഖപ്പെടുത്താതെ 1750 പേരും ജാതിയും മതവും രേഖപ്പെടുത്താതെ 1538 പേരുമാണ് പ്രവേശനം നേടിയത്.

ഐ.ടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ കണക്ക്. ജാതിയും മതവും വേണ്ടെന്ന് സ്കൂൾ പ്രവേശനം നേടിയവർ ഒന്നേകാൽ ലക്ഷം പേർ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സഭയിൽ വച്ച കണക്ക്.

ജാ​തി​ക്കോ​ളം ഒ​ഴി​ച്ചി​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​മാ​ണ് നി​യ​സ​ഭ​യി​ൽ ന​ൽ​കി​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വ്യക്താക്കിയിട്ടുണ്ട്. സോ​ഫ്റ്റ്‌​വെ​യ​റി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കാ​ണ് ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജാ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് അതിന് അ​ർ​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ​ക്കി​ൽ പി​ഴ​വു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​മെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ ഡി​പി​ഐ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ ഒ​ന്നേ​കാ​ൽ ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​ക​ണ​ക്കു​ക​ളി​ൽ തെ​റ്റാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​​ന്നു. ഇ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ