കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച ബിജെപി പ്രാദേശിക നേതാവിനെതിരെ സൈബര്‍ സെല്ലില്‍ കേസ്. പള്ളുരുത്തി സ്വദേശി നിബു രാജ് പള്ളുരുത്തി ആണ് മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്.  കെഎസ്‌യു മുന്‍ നേതാവ് കൂടിയാണ് ഇയാള്‍. അരൂര്‍ സ്വദേശി കെ.ബി ബിബിന്‍ ആണ് നിബുവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

കൊച്ചി സൈബര്‍ സെല്ലിന് ഇ-മെയില്‍ വഴി അയച്ച പരാതി അവര്‍ ആലപ്പുഴ സെല്ലിന് കൈമാറി. ഫെയ്‌സ്‌ബുക്ക് വഴിയാണ് നിബുവിന്റെ അധിക്ഷേപം. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് ജാതി പറഞ്ഞാണ് ആക്ഷേപം നടത്തിയത്. “ഇത് എന്തോന്ന് ആദരവ്. ആ ചോ.. മോന്റെ മോന്ത അടിച്ച് പറിക്ക് അമ്മച്ചി” എന്നാണ് ഇയാള്‍ പറയുന്നത്. ഇത് ജാതി അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയും നിബു മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

നിബു രാജിന്റെ പല ഫെയ്‌സ്‌ബുക്ക് പോസ്റ്റുകളിലും വർഗീയമായ പരാമർശങ്ങളും കമന്റുകളും ഉണ്ട്. കശ്മീർ വിഷയത്തിലും ഇത്തരത്തിലൊരു വിവാദ പരാമർശം നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്ദേശം ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെ ‘കാശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കണമെന്ന് പറയുന്നവരാരും ഇന്ത്യക്കാരല്ല, അവരുടെ തലയറുത്തെടുത്ത് കാശ്മീരില്‍ വയ്ക്കണം’ എന്നാണ് ഇയാള്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.