/indian-express-malayalam/media/media_files/2025/11/05/high-court-new-2025-11-05-13-26-11.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷൻ അഴിമതിക്കേസില്‍ സര്‍ക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. പ്രോസിക്യൂഷന് അനുമതി നല്‍കാത്തത് കോടതിയലക്ഷ്യം തന്നെയെന്ന് കോടതി നിരീക്ഷിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ എംഡി കെ.എ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നും സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് അതിനാലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read: ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്കൗട്ട് നോട്ടീസ്, എംഎൽഎ ഒളിവിലെന്ന് സൂചന
2006- 2015 കാലയളവിൽ കശുവണ്ടി വാങ്ങിയത് പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നാണ് സർക്കാർ നിലപാട്. തോട്ടണ്ടി സീസൺ വിളയായതിനാല്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാന്‍ അനുമതി നല്‍കിയെന്നുമാണ് സര്‍ക്കാർ നിലപാട്. കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Also Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; കേരള തീരത്ത് കടലാക്രമണ സാധ്യത; മത്സ്യബന്ധനത്തിനു വിലക്ക്
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആയിരുന്നു കോടതിയെ സമീപിച്ചത്. നിലവാരം കുറഞ്ഞ കഴുവണ്ടി ഇറക്കുമതി ചെയ്ത് കോര്‍പ്പറേഷന് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Read More: നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ യുവതിയുടെ മൊഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us