scorecardresearch

സുഹൃത്തിന്റെ ബലാത്സംഗ പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് എതിരെ കേസ്

ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്

ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്

author-image
WebDesk
New Update
mayookha johny , iemalayalam

ചാലക്കുടി: സുഹൃത്തിന്റെ ബലാത്സംഗ പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

Advertisment

തൃശൂരിലെ ഒരു ആത്മീയ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികൾക്ക് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവിടെ ട്രസ്റ്റിയായിരുന്ന വ്യക്തി നൽകിയ പരാതിയിന്മേലാണ് കേസ്. മയൂഖ ജോണി ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആത്മീയ പ്രസ്ഥാനത്തിന്റെ പരമാധികാരി, മൂന്ന് ട്രസ്റ്റിമാർ, മറ്റു ആറു പേർക്കുമെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്.

2016ൽ മയൂഖയുടെ സുഹൃത്തിനെ ചാലക്കുടി സ്വദേശിയായ വ്യക്തി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് മയൂഖ ജോണി വെളിപ്പെടുത്തിയത്. പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെന്നും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈൻ പ്രതിക്ക് വേണ്ടി നിലകൊണ്ടുവെന്നും മയൂഖ ആരോപിച്ചിരുന്നു.

Read Also: കട തുറക്കൽ: മുഖ്യമന്ത്രി വ്യപാരികളുമായി ഇന്ന് ചർച്ച നടത്തും

Editor's Note : In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Advertisment
Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: