/indian-express-malayalam/media/media_files/2025/12/27/n-subramanyan-2025-12-27-09-36-43.jpg)
എൻ സുബ്രഹ്മണ്യൻ
കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Also Read:മണ്ഡലപൂജയോടെ ഇന്ന് ശബരിമല നടയടയ്ക്കും; തീർഥാടകർക്ക് നിയന്ത്രണം
സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
Also Read:ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി റെയ്ഡ്
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.
പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പോലീസ് കേസെടുത്തത്.
Also Read:ശബരിമല സ്വർണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പിന്നീട് പരിഗണിക്കും
അതേസമയം, എഐ ഫൊട്ടൊ പങ്കുവെച്ചെന്ന് വാദം തള്ളി സുബ്രഹ്മണ്യൻ രംഗത്തെത്തി. താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്ന് സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതിന് പിന്നില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
Read More:പഞ്ചായത്തുകളിലെ അധ്യക്ഷരെ ഇന്നറിയാം; തിരഞ്ഞെടുപ്പ് നടക്കുന്നത് 941 ഗ്രാമപഞ്ചായത്തുകളിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us