scorecardresearch

വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പഠനശിബിരത്തിന്റെ ഭാഗമായി മേയ് 22നാണ് വനിതാ പ്രവർത്തകർ പ്രകടനം നടത്തിയത്

Durgavahini, VHP rally

തിരുവനന്തപുരം: കീഴാറൂരിൽ വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തിയവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പഠനശിബിരത്തിന്റെ ഭാഗമായി മേയ് 22നാണ് വനിതാ പ്രവർത്തകർ പ്രകടനം നടത്തിയത്.

പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് പൊലീസ് അനുമതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തുകയായിരുന്നു. ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആര്യങ്കോട് പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പെൺകുട്ടികൾ വാളുമേന്തി പ്രകടനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എസ്.ഡി.പി.ഐ സംഭവത്തിൽ പരാതി നൽകിയിരുന്നു.

Also Read: 10 കോടി നേടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; വിഷു ബംപർ കന്യാകുമാരി സ്വദേശികൾക്ക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Case filed against durgavahini rally with sword in thiruvananthapuram