scorecardresearch

കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമം; ബിജെപി നേതാക്കൾക്കെതിരെ കേസ്

അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെ ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നു

അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെ ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നു

author-image
WebDesk
New Update
Police | Police Kerala

പ്രതീകാത്മക ചിത്രം

പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗൺ നോർത്ത് പോലീസാണ് കേസെടുത്തത്. ബിജെപിയുടെ നിലവിലെ കൗൺസിലർ ജയലക്ഷ്മിയാണ് ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം പരാതിക്കാരനായ രമേശിന്റെ വീട്ടിലെത്തിയ ഗണേഷാണ് കേസിലെ രണ്ടാം പ്രതി.

Advertisment

Also Read:സമ്മർദ്ദത്തിന് പിന്നാലെ ആത്മഹത്യ ഭീഷണി മുഴക്കിയ ബിഎൽഒ ജോലിയിൽ തിരികെ പ്രവേശിച്ചു

യുഡിഎഫ് സ്ഥാനാർഥി രമേശ് ആരോപണമുന്നയിച്ച 46-ാം വാർഡ് ബിജെപി സ്ഥാനാർഥി എം.സുനിലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ എന്നീ നിയമങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Also Read:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

Advertisment

അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെ ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നു. രമേശിന്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ബിജെപിയ്ക്ക് ജയിക്കുവാൻ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കേണ്ട കാര്യം പാലക്കാട് നഗരസഭയിൽ ഇല്ലെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. 

50-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. അതോടെ നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ബിജെപി അധികാരത്തിലുള്ള റണ്ട് നഗരസഭകളിൽ ഒന്നാണ് പാലക്കാട് നഗരസഭ.

Read More:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്

Congress Bjp Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: