കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെയും ലാബ് അസിസ്റ്റന്റിനെതിരെയും കേസെടുത്തു. സജീർ, യൂനസ്, നിഷാദ് എന്നീ മൂന്നു അധ്യാപകർക്കെതിരെയും ഇബ്രാഹിംകുട്ടിയെന്ന ലാബ് അസിസ്റ്റന്റിനെതിരെയുമാണ് പൊലീസ് കേസെടുത്തത്.

ഹോളി ആഘോഷത്തിനിടെ അധ്യാപകര്‍ പൈപ്പുകളും വടികളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ മർദിക്കുകയായിരുന്നു. മർദനത്തിൽ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഷബാദിന് കണ്ണിന് പരുക്കേറ്റു. ഹോസ്റ്റലില്‍ കയറിയായിരുന്നു ആദ്യം മര്‍ദ്ദിച്ചതെന്നും പിന്നീടാണ് കോളേജ് ക്യാമ്പസിനകത്തു വച്ച് മര്‍ദ്ദിച്ചതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ