കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയ പൊലീസുകാരനെതിരെ പരാതി. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് ഹാഷിം ആണ് പരാതി നല്‍കിയത്.

വാട്‌സ് ആപ് വഴി പൊലീസ് ഉദ്യോഗസ്ഥന്‍ പ്രചാരണം നടത്തി എന്നാണ് ആരോപണം. കാസര്‍കോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തെ കുപ്രചരണങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ നിധി സുതാര്യമാണെന്നും മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.