Latest News

ഭൂമിയിടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ദിനാളിനെ പ്രതി ചേര്‍ത്ത് കേസെടുത്തത്.

അതിരൂപത പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടപാടുകാരന്‍ സാജു വര്‍ഗീസ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി കേസെടുത്തത്. പെരുമ്പാര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഭൂമി ഇടപാടില്‍ വിവിധ കോടതികളിലായി ആകെ ഏഴ് പരാതികളാണുള്ളത്.

സംഭവത്തിൽ  എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്നു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആദ്യഘട്ടമായി അതിരൂപത 55 ലക്ഷം രൂപ ആദായനികുതി അടച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Case against mar george alancheri land deal case

Next Story
ഇടുക്കി ഊ​ർ​ക്കാ​ടി​ന് സ​മീ​പം വീ​ണ്ടും കാ​ട്ടു​തീ പടര്‍ന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express