കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍, ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തില്‍ സംവിധായകന്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലു പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു.

പോലീസ് ഇന്ന് ചിത്രത്തിന്റെ മേക്കപ്പ്മാനെ കൂടി ചോദ്യം ചെയ്തു. പരാതിയെക്കുറിച്ചന്വേഷിച്ചപ്പോള്‍ നടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങള്‍ സിനിമയുടെ സെറ്റില്‍ ഉണ്ടായി എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പരാതിക്കാരിയുടെ മൊഴിയെ സാധൂകരിക്കുന്ന തരത്തിലുള്ള മൊഴിയാണ് മെയ്ക്കപ്പ്മാനും നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ