/indian-express-malayalam/media/media_files/uploads/2021/04/enforcementthe-enforcement-directorate-ed-high-court-1.jpg)
കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. 16ന് കോടതി വിധി പറഞ്ഞേക്കും.
കേസുകൾ തീർപ്പാവും വരെ ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവും സർക്കാരിന്റെ ഉറപ്പും തുടരും. സന്ദീപ് നായരുടെ രഹസ്യമൊഴിയെടുക്കാൻ സർക്കാർ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. അക്കാര്യം ഉത്തരവിൽ വ്യക്തമാക്കുമെന്ന് കോടതി അറിയിച്ചു.
ഒരേ കുറ്റങ്ങൾക്ക് ഒന്നിലധികം എഫ്ഐആർ പാടില്ലെന്ന ഇ.ഡിയുടെ വാദം ശരിയാണെന്നും എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരേൻ പി.റാവൽ വ്യക്തമാക്കി. സ്വതന്ത്ര കുറ്റങ്ങളുടെ പേരിലാണ് കേസെടുത്തതെന്നും ഒരേ പരാതിയിലല്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Read More: സ്വർണക്കടത്ത്: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരായ കേസിനു സ്റ്റേ ഇല്ല
വ്യത്യസ്ത കുറ്റങ്ങൾക്ക് ഒന്നിലധികം കേസെടുക്കാമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. രണ്ടു കേസിലും പ്രതി ഒരാളാണങ്കിലും പരാതികൾ തമ്മിൽ സാമ്യമോ പരസ്പര ബന്ധമോ ഇല്ലെന്നും ക്രൈംബ്രാഞ്ച് ബോധിപ്പിച്ചു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായോ നിർബന്ധിച്ചതായോ മജിസ്ട്രേറ്റിനു സ്വപ്ന മൊഴി നൽകിയിട്ടില്ലെന്ന് ഹർജിക്കാരനായ പി.രാധാകഷ്ണനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
സ്വപ്ന മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴി ശരിയാണെന്നോ, ഡ്യൂട്ടിയിലില്ലാത്ത രണ്ട് വനിതാ പൊലീസുകാർ കേൾക്കെ നൽകിയ മൊഴി ശരിയാണെന്നോ അന്വേഷിക്കാൻ പൊലീസിനു കിഴയുമോയെന്നതാണ് ചോദ്യമെന്നും തുഷാർ മേത്ത പറഞ്ഞു. കേസിന് പിന്നിൽ അസാധാരണമായ പലതമുണ്ടെന്നും തുഷാർ മേത്ത ആരോപിച്ചു.
സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെട്ട കേസിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ എ.എസ്.ജി.രാജു വ്യക്തമാക്കി. ഉദ്യോഗസ്ഥർ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും കേസെടുക്കാനുള്ള കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും എഎസ്‌ജി ബോധിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us