ദിലീപിനെതിരായ കേസ്: വിചാരണ നടപടികൾ ആരംഭിച്ചു

നടൻ ദിലീപ് അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്

dileep,Memory Card, Actress attacked Case ദിലീപ്, ie malayalam, ഐഇ മലയാളം

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. വനിതാ ജഡ്‌ജി അധൃക്ഷയായ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കേസ് പരിഗണിച്ച് കൂടുതൽ വാദത്തിനായി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.

കേസിലെ പ്രതികളിൽ ഒരാളായ സനൽ കുമാറിന്റെ ജാമ്യം ജസ്റ്റിസ് ഹണി എം. വർഗീസ് റദ്ദാക്കി. തുടർച്ചയായി മൂന്നുവട്ടം കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സനൽ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയത്. ജാമ്യക്കാർക്ക് കോടതി നോട്ടീസയച്ചു.

നടൻ ദിലീപ് അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. ദൃശ്യങ്ങളുടെ പകർപ്പ്  കൈമാറണമെന്ന ദിലിപിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയതിനെ
തുടർന്നാണ് വിചാരണ കോടതി കേസ് ഇന്ന് പരിഗണിച്ചത്. കേസിന്റെ വിചാരണ ആറു മാസത്തിനകം പുർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

Read Also: സംഘടനാ നേതാക്കൾ വിധികർത്താക്കളാവരുത്; ഷെയ്നിനും ജീവിക്കാൻ അവകാശമുണ്ട്: സലിം കുമാർ

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. അതേസമയം ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Case against dileep on actress attacked high court

Next Story
Kerala Pooja Bumper Lottery Result Highlights: പൂജ ബംപർ; ഒന്നാം സമ്മാനം RI 332952 ടിക്കറ്റിന്Kerala Pooja Bumper Lottery 2019, Kerala Pooja Bumper Lottery Ticket,Kerala Lottery Result 30.11.19 Pooja Bumper 2019 BR 70 Result Today, പൂജ ബംപർ, pooja bumper, പൂജ ബമ്പർ, kerala pooja bumper lottery, pooja bumper result 2019, pooja bumper BR 70, പൂജാ ബംപർ ലോട്ടറി ഫലം, pooja bumper result today, പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്, kerala lottery pooja bumper 2019, പൂജാ ബംപർ നറുക്കെടുപ്പ്, kerala lottery pooja bumper 2019 details, കേരള ലോട്ടറി, kerala lottery pooja bumper 2019 prize structure, kerala lottery ticket, kerala pooja bumper lottery ticket, ബംപർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com