കോട്ടയം: കാർട്ടൂണിസ്റ്റ് നാഥൻ (76) എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സോമനാഥന് അന്തരിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് കോട്ടയം പള്ളിക്കത്തോടുള്ള വീട്ടിൽ നടക്കും.
നാഥന്റെ ‘ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം’ എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് നടന്നിരുന്നു. പൊൻകുന്നം പിഎൻപിഎം ഹിന്ദു മെഡിക്കൽ മിഷൻ ആശുപത്രിയാണ് പുസ്തക പ്രകാശനത്തിന് വേദിയായത്. അദ്ദേഹം രോഗബാധിതനായി ഇവിടെ ചികിത്സയിലായതിനാലാണ് പ്രകാശന വേദി ആശുപത്രിയാക്കിയത്.