കൊല്ലം: അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ്.ബാനർജി അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 41 വയസ്സായിരുന്നു.
താരക പെണ്ണാളേ, കൊച്ചലക്കിളിയെ തുടങ്ങി അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട നാടൻ പാട്ടുകൾ പാടിയത് ബാനർജിയാണ്. കോമഡി ഉത്സവം തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായിട്ടുണ്ട്. കാർട്ടൂൺ കലാകാരനായ ബാനർജിക്ക് ലളിതകലാ അക്കാദമി ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. ജയപ്രഭയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ.
Also read: കോവിഡ് മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ നിലവിൽ