തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ടുള്ള കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും ഒറ്റക്കെട്ട്. അവാര്‍ഡ് നിര്‍ണയത്തില്‍ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ സമയത്താണ് ആവശ്യം. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരും നിയമസഭയില്‍ സ്വീകരിച്ചത്.
Read Also: ‘ഒരു മന്ത്രിക്കും ഇടപെടാനാകില്ല’; കാര്‍ട്ടൂണ്‍ വിവാദത്തില്‍ ബാലനെ തള്ളി കാനം
വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കുമെന്നാണ് മന്ത്രി എ.കെ.ബാലന് നിയമസഭയില്‍ പറഞ്ഞത്. പുനഃപരിശോധിക്കുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ബാലന് പ്രതിപക്ഷ നേതാവിന് മറുപടിയായി പറഞ്ഞു. കത്തോലിക്കാ സഭയുടെ ഭാഗത്ത് നിന്ന് പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് സര്‍ക്കാരും പ്രതിപക്ഷവും കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
എന്നാൽ, കഴിഞ്ഞ ദിവസം അവാർഡ് പുനഃപരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി എ.കെ.ബാലനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. തീരുമാനിച്ച അവാര്‍ഡ് മാറ്റാനാകില്ലെന്നും ഒരു മന്ത്രിക്കു അതില്‍ ഇടപെടാനാകില്ലെന്നും കാനം പറഞ്ഞു. സിനിമാ അവാര്‍ഡ് തീരുമാനിച്ച ശേഷം ആരെങ്കിലും പറഞ്ഞാല്‍ അത് മാറ്റുമോ എന്നും കാനം ചോദിച്ചു.
Read Also: Kerala News Live Updates: കൊച്ചി വിമാനത്താവളം അടച്ചിടുന്നു; പകൽ സർവ്വീസുകൾ മുടങ്ങും
കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നില്ലെന്നായിരുന്നു സാസ്കാരിക മന്ത്രി എ.കെ.ബാലന്റെ പ്രതികരണം. സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ.കെ.ബാലന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.