കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയ രണ്ട് ബോട്ടുകളും ജീവനക്കാരും പിടിയില്‍. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിഖില്‍, ഗണേഷ് എന്നിവരാണ് അറസ്റ്റിലായ ബോട്ട് ജീവനക്കാര്‍. 13 പേരെ മാത്രം കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ നാല്‍പതോളം പേരെ കയറ്റിയായിരുന്നു യാത്ര. സെന്റ് മേരീസ് എന്ന ബോട്ടാണ് ലംഘനം നടത്തിയതെന്നാണ് വിവരം.
രണ്ട് ബോട്ടുകളും സര്‍വീസ് നടത്തി തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സെന്‍ട്രല്‍ പൊലീസ് അറിയിക്കുന്നത്.
അടുത്തിടെ, മലപ്പുറം താനൂരില്‍ നിയമലംഘനം നടത്തി യാത്രക്കാരുമായി പോയ ബോട്ട മറിഞ്ഞ് 22 പേര്‍ മരണപ്പെട്ടിരുന്നു. ശേഷം സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കി. അപകടം ഒഴിവാക്കാന്‍ ശക്തമായ താക്കീത് നല്‍കിയിട്ടും പലയിടങ്ങളിലും നിയമലംഘനം തുടരുകയാണ്.