കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് വിഷയത്തിൽ പൊലീസ് അന്വേഷണത്തെ എതിർത്ത് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കത്തോലിക്ക സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന വാദമുയർത്തിയാണ് ഹൈക്കോടതിയിൽ മാർ ജോർജ് ആലഞ്ചേരി സത്യവാങ്മൂലം സമർപ്പിച്ചത്.

ട്രസ്റ്റല്ല കത്തോലിക്ക സഭയെന്ന് വ്യക്തമാക്കിയ കർദ്ദിനാൾ ഭൂമിയിടപാടിൽ നഷ്ടമുണ്ടായാലും മൂന്നാമതൊരാൾക്ക് അതിൽ ഇടപെടാൻ അവകാശമില്ലെന്ന് വിശദീകരിച്ചു.  ഭൂമിയിടപാടില്‍  കേസെടുക്കണം എന്ന  ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി.

വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പൊലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്.  ഭൂമിയിടപാട് പൊലീസ് അന്വേഷിച്ച് അഴിമതിയുണ്ടെങ്കില്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.   ഇതേത്തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ