scorecardresearch

അതിരൂപത ഭൂമിഇടപാട്: കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും

ഭൂമിഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ കേസെടുക്കാൻ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു

അതിരൂപത ഭൂമിഇടപാട്: കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാർ സഭ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ ഹർജി ഇന്ന് കോടതി പരിഗണിയ്ക്കും. എറണാകുളം അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമിഇടപാടിൽ അതിരൂപത മെത്രാൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുക.

എറണാകുളം സ്വദേശി പാപ്പച്ചൻ എന്നയാൾ നൽകിയ ഹർജിയാണ് പരിഗണിക്കുക. അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം.

നേരത്തെ ഭൂമിഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ കേസെടുക്കാൻ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കർദ്ദിനാളിന് പുറമെ അതിരൂപത പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടപാടുകാരന്‍ സാജു വര്‍ഗീസ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി കേസെടുത്തത്.

സംഭവത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്നു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആദ്യഘട്ടമായി അതിരൂപത 55 ലക്ഷം രൂപ ആദായനികുതി അടച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cardinal george alenchery plea land deal

Best of Express