Latest News

തിരുവനന്തപുരത്ത് കാറിൽ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം; ഉടമ പിടിയിൽ

കാറുമായെത്തി ഹോട്ടലിൽ ബഹളമുണ്ടാക്കി കടന്നുകളഞ്ഞ പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്

PM Modi, slogans against Modi, Police, Punjab, Punjab Man arrested, Kerala Police, Thiruvananthapuram, കാറില്‍ മോദിക്കെതിരെ മുദ്രാവാക്യം, തിരുവനന്തപുരം, ie malayalam
Photo: Screengrab

തിരുവനന്തപുരം: പട്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാറിൽ മുദ്രാവാക്യമെഴുതിയ ഉടമ പിടിയിൽ. കാറുമായെത്തി ഹോട്ടലിൽ ബഹളമുണ്ടാക്കി കടന്നുകളഞ്ഞ പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേരിലാണ് കാർ എന്നാണ് വിവരം. കഴക്കൂട്ടത്ത് നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. കാർ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് ഇയാൾ കാറോടിച്ചു എത്തുകയായിരുന്നു. കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനുമെതിരായ മുദ്രാവാക്യങ്ങളാണ് കാറിൽ എഴുതിയിരുന്നത്.

ഹോട്ടലിലെ സുരക്ഷാ ജീവനക്കാർ ഇതു കണ്ട് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ ഹോട്ടലിലെ ബാറിലേക്ക് കയറി പോയി. എന്നാൽ കാറിലെ എഴുത്തും ഇയാളുടെ പെരുമാറ്റവും കണ്ട് ജീവനക്കാർ മദ്യം നൽകിയില്ല. ഇതേതുടർന്ന് ഹോട്ടലിൽ ബഹളമുണ്ടാക്കിയ ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി.

അതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പൊലീസ് എത്തുന്നതിനു മുൻപ് ഇയാൾ കാറുപേക്ഷിച്ച് ഓട്ടോയിൽ കടന്നു കളയുകയായിരുന്നു.

യുപി രജിസ്ട്രേഷനിലായിരുന്നു കാർ. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് വസ്ത്രങ്ങളും സ്പെയർ പാർട്സുകളും അടങ്ങിയ ബാഗുകൾ ലഭിച്ചു.

Also Read: വിസ്മയ കേസ്: വിചാരണ ഇന്ന് തുടങ്ങും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Car with slogan against pm narendra modi car owner held

The moderation of comments is automated and not cleared manually by malayalam.indianexpress.com