കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് അമ്പലക്കുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കക്കട്ടില്‍ മണിയൂര്‍താഴ കുയ്യാളിൽ വീട്ടിൽ നാണു മാസ്റ്റർ(60) ആണ് മരിച്ചത്.
അതിരാവിലെ ഡോക്ടറെ കാണാൻ വീട്ടിൽ നിന്ന് പുറപ്പെട്ടതാണ് ഇദ്ദേഹം. പുലർച്ചെ നാലരയോടെയാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. വഴിയിൽ വച്ച് കാർ അഗ്നിക്കിരയായി. എന്നാൽ കാറിന് തീപിടിക്കാനിടയായ സാഹചര്യം ഇതുവരെ വ്യക്തമല്ല.
കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കാറിനകത്ത് പെട്രോളിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസിന് സംശയം ഉണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.