പെരുന്പാവൂർ: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ മാർഗതടസമുണ്ടാക്കി കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ച നിര്‍മല്‍ ജോസ് ആണ് പൊലീസ് പിടിയിലായത്. പുലര്‍ച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്. പെരുമ്പാവൂരിൽനിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജംങ്ഷനില്‍ വച്ചാണ് എസ്‌യുവി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു.

ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി. ദൃശ്യങ്ങളടക്കം പരാതി നൽകിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.