മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാറിന് തീപിടിച്ചു. പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാറിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. വിമാനത്താവളം സന്ദർശകർക്ക് തുറന്നു കൊടുത്തിരുന്നു. ഇതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കാണാനായി വന്നയാളുടെ കാറാണ് കത്തിയത്.

അഗ്നി ശമന സേനയുടേയും സമീപത്തുണ്ടായിരുന്നവരും ഉടനെ തന്നെ തീ അണയ്ക്കുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. കാറിന്‍റെ വാഹനത്തിന്റെ ബാറ്ററി ചൂടായതാണ് തീപിടുത്തതിന് കാരണമായതെന്നാണ് നിഗമനം.


അതേസമയം, വിമാനത്താവളം സന്ദർശിക്കാന്‍ ജനപ്രവാഹമാണ്. നിരവധി പേരാണ് പലയിടത്തു നിന്നുമായി എയർപോർട്ടിലേക്ക് എത്തുന്നത്. സ്കൂള്‍ വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ളവർ വിമാനത്താവളം കാണാനെത്തുന്നുണ്ട്. ഇതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രവർത്തി ദിവസമായതിനാല്‍ സ്കൂളില്‍ നിന്നും വിദ്യാർത്ഥികളെ അധ്യാപകർ തന്നെയാണ് എയർപോർട്ട് കാണിക്കാനായി എത്തിച്ചത്. കുട്ടികള്‍ക്കും തങ്ങള്‍ മറക്കാനാവത്ത അനുഭവമാണ് ഇതെന്നായിരുന്നു അധ്യാപകനായ സെെനുദ്ദീന്‍ പറഞ്ഞത്.


എട്ട് ദിവസത്തേക്കാണ് വിമാനത്താവളം സന്ദർശനത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ