കൊച്ചി: പുത്തൻവേലിക്കര കണക്കൻ കടവിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മെൽവിന്റെ അമ്മ മേരി, ഭാര്യ ഹണി, മെൽവിന്റെ മകൻ മൂന്നു വയസുകാരൻ ആരോൺ എന്നിവരാണു മരിച്ചത്. ആരോണിനെ തോട്ടിലെ നീരൊഴുക്കിൽപ്പെട്ട് കാണാതായെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബന്ധുവീട്ടിലെ മാമോദീസാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കു ശേഷം മടങ്ങുകയായിരുന്നു കുടുംബം. റോഡിന് കൈവരികൾ ഇല്ലാതിരുന്നതിനാൽ വാഹനം അപകടത്തിൽ പെടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ