കൊച്ചി: സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരുക്ക്. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ 13 കുട്ടികൾക്കും ഒരു അധ്യപികയ്ക്കുമാണ് പരുക്കേറ്റത്. സ്കൂളിലെ തന്നെ അഡ്മിനിസ്ട്രേറ്ററുടെ കാറാണ് വിദ്യാർഥികൾക്ക് നേരെ പാഞ്ഞുകയറിയത്. അധ്യാപികയുടെ പരുക്ക് ഗുരുതരമാണ്.

രണ്ട് വിദ്യാർഥികളും അധ്യാപികയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിനും തലയ്ക്കും പരുക്കേറ്റ അധ്യപകയുടെ നില ഗുരുതരമാണ്. വിദ്യാർഥികൾക്ക് നിസാര പരുക്കുകളാണ്. രണ്ട് വിദ്യാർഥികളൊഴികെ മറ്റ് വിദ്യാർഥികൾ പ്രാഥമിക ശുശ്രൂഷകൾക്ക് പിന്നാലെ ആശുപത്രി വിട്ടു. മൂവറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളാണ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്.

യോഗാദിന പരിപാടികൾക്കായി അടുത്തുള്ള ഓഡിറ്റോറിയത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ഓഡിറ്റോറിയത്തിലേക്ക് പോകാനായി തയ്യാറായി നിന്ന കുട്ടികൾക്ക് നേരെ അഡ്മിനിസ്ട്രേറ്ററുടെ കാർ ഇടിച്ചുകയറുകയായിരുന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു. അപകടസ്ഥലം പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.