Latest News

കോവളത്ത് കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

നിയന്ത്രണം വിട്ട കാറുകള്‍ രണ്ട് ബൈക്കുകളിലും ഇടിച്ചു

accident, kollam

തിരുവനന്തപുരം: കോവളം വെള്ളാറില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൂന്തുറ സ്വദേശി ഹാർലെന്റ് (40) ആണ് മരിച്ചത്. ഭാര്യ ഐഡയും കുഞ്ഞും പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പരുക്കേറ്റ മറ്റു മൂന്നുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കോവളത്തിനടുത്ത വെള്ളാര്‍ ജംങ്ഷനിലായിരുന്നു അപകടം. കോവളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് വാഹനങ്ങള്‍ ദേശീയ പാതയുടെ അപ്റോച്ച് റോഡിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിയന്ത്രണം വിട്ട കാറുകള്‍ രണ്ട് ബൈക്കുകളിലും ഇടിച്ചു. കാറുകള്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Car accident kills one in kovalam

Next Story
ശബരിമല: സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തന്ത്രിയും പന്തളം രാജകുടുംബവുംPinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express